ചേന്ദമംഗലം: മനക്കോടം പുന്നത്ര കൊച്ചുനാരായണന്റെ മകൻ പങ്കജാക്ഷപിള്ള (കൊച്ചനിയൻ, മുൻ വ്യോമസേന -77) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. സഹോദരങ്ങൾ: രാജൻ (റിട്ട. മാതൃഭൂമി), സേതു (സരിക ടെക്സ്, ചേന്ദമംഗലം), ശാന്ത, പരേതനായ ബാലകൃഷ്ണപിള്ള. ഞായറാഴ്ച രാവിലെ 8.30 മുതൽ 11 വരെ മനക്കോടത്തെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. മൃതദേഹം എറണാകുളം അമൃത മെഡിക്കൽ കോളജിന് കൈമാറും.






























