സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വിളമ്പുക വെജിറ്റേറിയൻ ഭക്ഷണമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണങ്ങൾ വിളമ്പുമെന്നായിരുന്നു മുൻ നിലപാട്. എന്നാൽ സംഘാടക സമിതി യോഗത്തിൽ മന്ത്രി തീരുമാനം വ്യക്തമാക്കുകയായിരുന്നു.
മാത്രമല്ല, കലോത്സവ വേദിയിൽ മാധ്യമങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകും. കലോത്സവ വേദിയിൽ നവമാധ്യമങ്ങൾക്കും നിയന്ത്രണമുണ്ടാവും. ഗ്രൂൻ റൂമുകളിൽ പ്രവേശിക്കാൻ മാധ്യമ പ്രവർത്തകർക്ക് അനുവാദമുണ്ടാവില്ലെന്നും വി.ശിവൻ കുട്ടി വ്യക്തമാക്കി.
































