വെനിസ്വേലയിലുണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങളെത്തുടർന്ന് തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു നവജാതശിശുവിനെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ലാ ഗ്വൈറ (La Guaira) നഗരത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത രക്ഷാപ്രവർത്തകർ, കുട്ടിയുടെ പിതാവെന്ന് കരുതുന്ന ആൾക്ക് കൈമാറുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അമ്മയെയും ജീവനോടെ പുറത്തെടുത്തതായി വാർത്താ ഏജൻസിയായ എഎഫ്പി (AFP) റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് തുടർച്ചയായുണ്ടായ ഭൂകമ്പങ്ങളിൽ ഇതുവരെ 920-ലധികം ആളുകൾ മരണപ്പെടുകയും 3,360-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും ഊർജിതമായി തുടരുകയാണ്.

































