ദുബായ്: ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള ഏറ്റവും കുറഞ്ഞ പ്രായത്തിൽ കുറവ് 9 വരുത്തിക്കൊണ്ട് യുഎഇ ഗവൺമെന്റ് ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചു. 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമ പ്രകാരം 17 വയസ്സുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അനുമതിയുണ്ടാകും. നിലവിൽ കാറുകളും ചെറുവാഹനങ്ങളും ഓടിക്കാൻ ഒരാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നാണ് നിയമം.
വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതാണ് മറ്റൊരു നിയമഭേദഗതി. വാഹനാപകടമോ മറ്റ് അത്യാഹിതങ്ങളോ തടയാൻ അല്ലാതെ നഗരങ്ങളിൽ ഹോണുകൾ ഉപയോഗിക്കാൻ പുതിയ പ്രകാരം വാഹനങ്ങളെ അനുവദിക്കില്ല. F മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതിൽ നിന്നും കാൽനടയാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരേ സിവിൽ, (ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.































