കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം ചൊവ്വാഴ്ച വൈകുന്നേരം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശ്രുതിയും പ്രതിശ്രുത വരൻ അമ്പലവയല്‍ സ്വദേശി ജെൻസണുമുള്‍പ്പെടെ ഒമ്പതു പേർക്ക് പരിക്കേറ്റു.
ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാൻ വെട്ടിപൊളിച്ചാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്.
തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജെൻസണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
കാലിനു പരിക്കേറ്റ ശ്രുതി കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉരുള്‍പൊട്ടലില്‍ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്.
ദുരന്തം തനിച്ചാക്കിയ ശ്രുതിക്ക് താങ്ങേകി ഒപ്പമുണ്ടായിരുന്നത് ജെൻസണായിരുന്നു. ഈ മാസം അവസാനം വിവാഹം നടത്താൻ
































