കൊല്ലം കുമ്മിളിൽ കാമുകിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ചിതറ ചല്ലിമുക്ക് ഷൈനി ഭവനിൽ ജോഷി എന്നറിയപ്പെടുന്ന സതീഷിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാർച്ച് 28ന് രണ്ടാം പ്രതി സുജിതയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.
ഒളിവിലായിരുന്ന സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി.തുടർന്ന് കടയ്ക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.നിരവധി കേസുകളിൽ പ്രതിയായ സതീഷിനെതിരെ കടയ്ക്കൽ സ്റ്റേഷനിൽ നാലു കേസും ചിതറ സ്റ്റേഷനിൽ രണ്ടു കേസും പാങ്ങോട് സ്റ്റേഷനിൽ ഒരു കേസും വലിയമല സ്റ്റേഷനിൽ ഒരു കേസും ഉണ്ട്.
ഇയാൾക്കെതിരെ പോക്സോ കേസും സ്ത്രീപീഡന കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്തിട്ടുള്ളത്.2018ൽ സ്കൂൾ വിദ്യാർഥിനിയായിരുന്ന പരാതിക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഇയാൾ പോക്സോ കേസിൽ ജയിലിലാകുകയും പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷം ഇവരെ വിവാഹം കഴിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.































