ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയുക, എഡിജിപി എം.ആർ അജിത് കുമാറിന്റെ കാലയാളവിൽ നടന്ന കൊലപാതക, പീഡന കേസുകൾ സ്വതന്ത്ര ഏജൻസി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയിൽ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചു എസ്.ഡി.പി.ഐ സംസ്ഥാന സംസ്ഥാന വ്യാപകമായി നടത്തിയ കളക്ട്രേറ്റ് മാർച്ചിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആലപ്പുഴ ഇരുമ്പ് പാലത്തിനു സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് കളക്ട്രേറ്റ് കവാടത്തിന് ഇരുനൂറ് മീറ്റർ അകലെ പോലീസ് തടഞ്ഞു, നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധമിരമ്പി. പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം സംസാരിച്ചു,

എം.ആർ അജിത് കുമാറിനെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളും വെളിപ്പെടുത്തലുകളും അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റി കൊണ്ട് അന്വേഷണം നടത്താൻ എന്ത് കൊണ്ട് പിണറായി വിജയന് കഴിയുന്നില്ല എന്നത് കേരള ജനതക്ക് സംശയം ജനിപ്പിക്കുന്നതാണ്, പോലീസ് സേനക്കുള്ളിൽ നിന്ന് കൊണ്ട് മാഫിയ-ആർ.എസ്.എസ്. സംഘങ്ങൾക്ക് വേണ്ടി വിടുപണി ചെയ്ത അജിത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിച്ചു നിർത്തുന്നത് ബിജെപി-സിപിഎം ഡീലിന്റെ പേരിൽ ആണെങ്കിൽ അതിനു കേരളം നൽകേണ്ടി വരുന്ന വില കനത്തത് ആകുമെന്ന് ജോർജ് മുണ്ടക്കയം പറഞ്ഞു,
ജില്ലാ പ്രസിഡന്റ് കെ.റിയാസ്,
ജില്ലാ ജനറൽ സെക്രട്ടറി എം.സാലിം,
ഓർഗനൈസിങ് ജനറൽ സെക്രട്ടറി നാസർ പഴയങ്ങാടി, ജില്ലാ സെക്രട്ടറിമാരായ
അസ്ഹാബുൽ ഹഖ്, ഫൈസൽ പഴയങ്ങാടി, ജില്ലാ ട്രഷറർ ഇബ്രാഹിം വണ്ടാനം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ : വി.എം ഫഹദ്, സിയാദ് മണ്ണാമുറി, മുഹമ്മദ് റിയാദ്, എം ജയരാജ്, ഷെമീറ ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി































