എടത്വ:മദർ തെരേസയുടെ 27-ാം ചരമ വാർഷിക ദിനത്തിൽ കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് നേടിയ ഡോ ജോൺസൺ വി.ഇടിക്കുളയെ കണ്ണമ്മൂല വൈദിക സെമിനാരി വിദ്യാർത്ഥികൾ ഭവനത്തിലെത്തി അനുമോദിച്ചു.
വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ സെന്റ് തോമസ് സിഎസ്ഐ ഇടവക ട്രസ്റ്റി സജി ഏബ്രഹാം അധ്യക്ഷത വഹിച്ചു.കമ്മിറ്റി അംഗം പി.ഐ ജേക്കബ് പൂവ്വക്കാട്,ഷിന്റോ ജസ്റ്റിൻ (അരുവിക്കര), എസ്.ഷാജി ( പാറശ്ശാല ),ഡാനിഷ് മുത്തു സാമുവൽ ( ഈറോഡ് ), ഡെന്നി ദാനിയേല്‍ ( ഓച്ചിറ) എന്നിവർ ഡോ.ജോൺസൺ വി.ഇടിക്കുളയെ ഷാൾ അണിയിച്ച് അനുമോദിച്ചു.
































