വടക്കേക്കാട്: ഞമനെങ്ങാട്ടെ മുതിർന്ന സി.പി.എം നേതാവും നാടകപ്രവർത്തകനുമായ ആത്രപ്പുള്ളി നാരായണൻ (75) നിര്യാതനായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം, വടക്കേക്കാട് ലോക്കൽ സെക്രട്ടറി, വടക്കേക്കാട് പഞ്ചായത്ത് അഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിയറ്റർ വില്ലേജ് ഞമ്മനെങ്ങാടിന്റെ സ്ഥാപകരിലൊരാളാണ്. ഭാര്യ: അമ്മിണി (റിട്ട. പോസ്റ്റ് മിസ്ട്രസ്, മന്ദലാംകുന്ന് പോസ്റ്റ് ഓഫിസ്), മക്കൾ: സുജാത, പരേതനായ സുനിൽ. മരുമകൻ: മനോജൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന്.






























