കോഴിക്കോട്: ജഡ്‌ജി നോക്കി നിൽക്കെ ഭർത്താവിൻ്റെ കഴുത്തിന് പിടിച്ച് ഭാര്യ. വെള്ളിയാഴ്‌ച ഉച്ചയോടെ കോഴിക്കോട് ജെഎഫ്‌സിഎം മൂന്നാം കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വേറിട്ട് കഴിയുന്ന യുവതിയും ഭർത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയിരുന്നു. കേസ് നടക്കുന്നതിനിടയിൽ ഭർത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവതി ബഹളം വെക്കുകയായിരുന്നു.
മജിസ്ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്തെങ്കിലും ഇത് കൂട്ടാക്കാതെ ഇവർ വീണ്ടും പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ബഹളത്തിനിടയിൽ ഭാര്യ ഭർത്താവിൻ്റെ കഴുത്തിന് പിടിക്കുകയായിരുന്നു. കോടതി മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ യുവതിയെ പിടിച്ചുമാറ്റുകയാ യിരുന്നു.
സംഭവത്തെ തുടർന്ന് മജിസ്ട്രേറ്റിൻ്റെ നിർദേശ പ്രകാരം കൃത്യനിർവഹളം തടസപ്പെടുത്തിയതിനും അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തു

































