കടവന്ത്ര:തൃപ്തി ലെയ്നിൽ ചിറ്റിലപ്പിള്ളി ഹൗസിൽ സണ്ണി ചിറ്റിലപ്പിള്ളി നിര്യാതനായി. അറിയപ്പെടുന്ന ബിസിനസുകാരനും ദുബൈയിലെ ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സിന്റെ മാനേജിങ് ഡയറക്ടറും റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനുമാണ്. ദുബൈ ഗോൾഡ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഭാര്യ: റീത്താമ്മ സണ്ണി. മക്കൾ: ലിനെറ്റ് സണ്ണി, ലാനിയ സണ്ണി. മരുമക്കൾ: ഫെലിക്സ് ഡിസൂസ, ഡോ. രാജേഷ് ആന്റണി. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് ഏഴിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വസതിയിലെ പ്രാർഥനക്കുശേഷം ഇളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.






























