പാലക്കാട്: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ. തെക്കേ വാവനൂർ സ്വദേശി ഷിഹാബ്(25) ആണ് പിടിയിലായത്
പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ തൃത്താല പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാൾ നിരവധി പോക്സോ കേസികളിൽ പ്രതിയാണ്.
ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ചായിരുന്നു പീഡനം. ഒരേ സമയം രണ്ട് സ്‌കൂൾ വിദ്യാർഥിനികളുമായായിരുന്നു ഷിഹാബിൻ്റെ പ്രണയം.
വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ സ്‌കൂളിലെത്താതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടികളെ സ്വകാര്യ ലോഡ്‌ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
































