തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് സ്വദേശി അറസ്റ്റിൽ പെരുമ്പാവൂർ മുടക്കുഴ കുറുപ്പൻ വീട്ടിൽ അജു വർഗീസ് (31) ആ ണ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട പോലീസ് എറണാകുളം കച്ചേരിപ്പടിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് യുവാവ് വലയിൽ വീഴ്ത്തുകയായിരുന്നു.
ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിക്കാരി ആരോപിക്കുന്നു.
പോലീസ് കേസെടുത്തതിന് പിന്നാലെ മൊബൈൽ ഓഫ് ആക്കി പ്രതി ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
































