കണ്ണൂർ: സോളാർ വിഷയത്തിലെ എൽഡിഎഫിൻ്റെ സെക്രട്ടറിയേറ്റ് വളയൽ സമരം സിപിഎം മുൻകൈയെടുത്ത് ഒത്തുതീർപ്പാക്കിയതെന്ന മുതിർന്ന മധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി ജേൺ ബ്രിട്ടാസ്. ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ ഭാവനയുടെ മാഗമാണെന്ന് ബ്രിട്ടാസ് വിമർശിച്ചു.
ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് തന്നെ വിളിച്ചത്. സർക്കാർ ഒത്തുതീർപ്പിന് തയാറാണെന്ന് തിരുവഞ്ചൂർ അറിയിക്കുകയായിരുന്നു.
ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാൻ തന്നോട് ആവശ്യപ്പെട്ടു. പിന്നീട് ഉമ്മൻ ചാണ്ടിയെയും താൻ കണ്ടു. ജോൺ മുണ്ടക്കയം പറയുന്നത് തിരുവഞ്ചൂർ തയാറാക്കിയ തിരക്കഥയാകാമെന്നും ബ്രിട്ടാസ് ആരോപിച്ചു.
സോളാർ സമരം ഒത്തുതീർപ്പാക്കിയത് ജോൺ ബ്രിട്ടാസ് ഇടപെട്ടാണെന്നായിരുന്നു ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ സോളാർ കേസിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത് ധാരണപ്ര പകാരമാണ്. ബ്രിട്ടാസിനെ ഇടനിലക്കാരനാക്കി സിപിഎം ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഇത് യൂഡിഎ എഫും സർക്കാരും അംഗീകരിക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു

































