പ്രമാടം; പ്രഗതി ഇംഗ്ലിഷ് മീഡിയം സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ളാഹ,പ്ലാപ്പള്ളി, മൂഴിയാർ വനമേഖലയിലെ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ചു. 60 കുടുംബങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ കിറ്റും, വസ്ത്രങ്ങളും നൽകി. കുട്ടികളിൽ സാമൂഹിക അവബോധവും സഹജീവികളോടു കരുതലും വളർത്താനും പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ വനമേഖലയുടെ പങ്ക് മനസ്സിലാക്കുന്നതിനുമുള്ള “നന്മമരം” തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
പ്രിൻസിപ്പൽ എം. കെ. ബിന്ദു, സാമൂഹിക പ്രവർത്തകയും സ്നേഹപ്പച്ച ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സനുമായ രേഖ സന്തോഷ്, നല്ലപാഠം അധ്യാപക കോഓർഡിനേറ്റർമാരായ എം. ജെ. അംബിക ,ടി. എൻ. രാജലക്ഷ്മി, പി ടി എ പ്രസിഡന്റ് ശ്രീപ്രകാശ്.പി.വി, വിദ്യാർഥി കോഓർഡിനേറ്റർമാരായ അവന്തിക.എസ്, ശ്രീഹർഷ്,അഭിൻ.എം എന്നിവർ നേതൃത്വം നൽകി.
സാമൂഹ്യ പ്രവർത്തകരായ മുഹമ്മദ് ഷാ കൊട്ടാരക്കര, സന്തോഷ് കുമാർ, എം എൻ രാജൻ, ശ്രീകാന്ത് ഗോപകുമാർ,പ്രഗതി സ്കൂളിലെ അധ്യാപകർ, പി ടി എ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
































