ആലപ്പുഴ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ആതിരാ ഭവനിൽ പി സി കുട്ടന്റേയും, പൊന്നമ്മയുടേയും മകൻ അരുൺകുമാർ(26) ആണ് മരിച്ചത്.
കരുമാടി ജങ്ഷന് സമീപം വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം.സുഹൃത്ത് ശ്യാമിനൊപ്പം സ്കൂട്ടറിൽ വരുമ്പോൾ കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയെങ്കിലും ഞായർ പുലർച്ചെ അരുൺകുമാർ മരിക്കുകയായിരുന്നു.
































