ഹരിപ്പാട്: ഡോ.എ.പി ജെ അബ്ദുൾ കലാം ഇൻ്റർനാഷണൽ ഫൗണ്ടേഷൻ മെഡിക്കൽ ആൻഡ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ ജെറി മാത്യുവിനെ ദുബാ കേരളമാസ്റ്റേഴ്സ് ഫുട്ബാൾ അസോസിയേഷൻ്റെ (കെ.എം.എഫ് എ) ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായി നിയമിച്ചും. ഓർത്തോ ഫീഡിക്സിലെ വൈദഗ്ധ്യവും സ്പോർട്സിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡോ.റെജി മാത്യുവിന്റെ അഭിനിവേശവും 40 വയസിനു മുകളിലുള്ള മുതിർന്ന കളിക്കാർക്കിടയിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കെ.എം. എഫ്.എയുടെ ദൗത്യവുമായി യോജിക്കുന്നുവന്നതിനാലാണ് നിയമനം. ഓർത്തോപീഡിക് സർജറിയിൽ വൈദഗ്ദ്യം തെളിയിച്ചിടുള്ള ഡോ.ജെറിമാത്യു, മണിപ്പൂർ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് സൗജന്യ വൈദ്യ സഹായങ്ങൾ എത്തിച്ചിരുന്നു.































