പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ ആരോഗ്യനില വഷളായി. കടുത്ത ജലദോഷത്തെയും ചുമയേയും തുടർന്ന് ഈ മാസം ആദ്യമാണ് ചെന്നൈയിലെ എംഐഒടി ആശുപത്രിയിൽ വിജയകാന്തിനെ പ്രവേശിപ്പിച്ചത്. 71കാരനായ വിജയ് കാന്തിന്റെ ആരോഗ്യനില വഷളമായതിനെ തുടർന്ന് 14 ദിവസം കൂടി മെഡിക്കൽ മേൽനോട്ടത്തിൽ തുടരേണ്ടി വരുമെന്നാണ് ആശുപത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നത്.
വിജയകാന്തിന്റെ ആരോഗ്യനിലയിൽ മൊത്തത്തിൽ പുരോഗതിയുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
തമിഴ് സിനിമയിലെ പ്രമുഖ നടനായ വിജയകാന്ത് 2005ൽ ആണ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം എം.എൽ.എ സീറ്റും 8 ശതമാനം വോട്ടും നേടി.
































