ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 11 കോടി രൂപയുടെ കൊക്കെയ്ൻ കടത്തിയതിന് 70 കാരനായ കാമറൂൺ പൗരനെ അറസ്റ്റിൽ വയറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
സൈമൺ ആൽഫ്രഡ് നാഗോംഗ് ‘ എന്നാണ് അറസ്റ്റിലായ ആളുടെ പേര്. ഇദ്ദേഹം ജൂൺ 17 നാണ് അഡിസ് അബാബയിൽ നിന്നും (എത്യോപ്യ) ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വച്ച് വിചിത്രമായ പെരുമാറിയതിനെ തുടർന്നാണ് കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ഇയാളെ പിടികൂടിയതെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു.
ചോദ്യം ചെയ്യലിൽ ശരീരത്തിലുടനീളം നിരവധി മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചു. തുടർന്ന് ഇയാളെ സഫ്‌ദർജംഗ് ആശുപത്രിയിൽ എത്തിച്ച് നിരീക്ഷിച്ചു. ഏകദേശം 11 കോടി രൂപ വിലമതിക്കുന്ന 1.96 കിലോ ഗ്രാം കൊക്കെയനാണ് ഇയാളുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. റിപ്പബ്ലിക് ഓഫ് കാമറൂണിൻ്റെ പാസ്പോർട്ടും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.































