കൊച്ചി: ബാഗിൽ സൂക്ഷിച്ച 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ ഗജപതി ജില്ല ദങ്കിണി പാത്തര വില്ലേജ് പിത്തര് നായക് (21)നെയാണ് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം വിവേകാനന്ദ റോഡില്‍നിന്ന് പോലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള ഡാന്‍സ് സാഫ് സംഘവും സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്.
കൈയിലുണ്ടായിരുന്ന ബാഗില്‍ ഗന്ധം പുറത്തുവരാത്ത രീതിയില്‍ പാക്ക് ചെയ്താണ് ഒഡീഷയില്‍നിന്ന് ഇയാള്‍ കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറയിച്ചു.































