ബംഗളുരു: മാട്രിമോണി സൈറ്റുകൾ ഉപയോഗിച്ച് സ്ത്രീകളിൽനിന്ന് പണംതട്ടിയ പ്രതി പിടിയിൽ. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശി മധു ആണ് പിടിയിലായത്.
എട്ട് സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഇവരിൽനിന്ന് 62.83 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.മാട്രിമോണി സൈറ്റുകൾ വഴി വിവാഹ ആലോചനകൾക്കായി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇവരുമായി സംസാരിച്ച് പരിചയം സ്ഥാപിക്കുകയും ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് വിവിധ കാര്യങ്ങൾക്കായി സ്ത്രീകളിൽ നിന്ന് പണം വാങ്ങി കടന്നുകളയുന്നതാണ് ഇയാളുടെ രീതി.
2019 ൽ ഇയാൾക്കെതിരേ പരാതി ലഭിച്ചിരുന്നെങ്കിലും ഇയാൽ ഒളിവിൽപ്പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

































