ഡോക്ടറെ അസഭ്യം പറഞ്ഞ് ജോലി തടസപ്പെടുത്തിയ കേസില്‍ മധ്യവയസ്കന് അറസ്റ്റിൽ. പൂവരണി കിഴപറയാര് ഭാഗത്ത് ഈഴപ്പറമ്പില്‍ സാബു തോമസി(53)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയ ഇയാള്‍ ഓപി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ബഹളം വയ്ക്കുകയും ഡ്യൂട്ടി ഡോക്ടറെയും നഴ്സിംഗ് അസിസ്റ്റന്റിനെയും ചീത്തവിളിക്കുകയും ഇവരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയുമായിരുന്നു.
ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.































