കാസർഗോഡ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. സംഭവത്തിൽ കുടക് സ്വദേശിയായ 45 കാരനായ അച്ഛനെ ഹൊസ്‌ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
വയറു വേദനയെയും നടുവേദനയെയും തുടർന്നാണ് 13കാരി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണു പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്നു അറിയുന്നത്. സംശയം തോന്നിയ ഡോക്റ്റർമാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.































