ചരിത്ര പ്രസിദ്ധവും കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീര്‍ഥാടന കേന്ദ്രവുമായ മാടായിപ്പള്ളിയില്‍ കവര്‍ച. ഭണ്ഡാരത്തില്‍നിന്ന് 3000 രൂപയോളം നഷ്ടപ്പെട്ടതായി പരാതി. തിങ്കളാഴ്ച (15.04.2024) രാവിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി എത്തിയവരാണ് അകത്തെ ഭണ്ഡാരം പൊളിച്ചതായി കണ്ടത്.
അതേസമയം, പള്ളി പരിസരത്തുള്ള മറ്റു മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ കൂടി പൊളിച്ചിട്ടുണ്ടെങ്കിലും പണം കൊണ്ടുപോയിട്ടില്ല. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പള്ളി ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പള്ളിയുടെ പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.































