സുൽത്താൻ ബത്തേരി: ഓൺലൈൻ ട്രേഡിംഗ് വഴി പണം തട്ടിയ കേസിലെ പ്രതി പിടിയിൽ, ബത്തേരി പത്മാലയം വീട്ടിൽ വൈശാഖിനെ (29) യാണ് പോലീസ് പിടികൂടിയത്.
ഒരു വർഷം മുമ്പാണ് കേസിനാസ്‌പതമായ സംഭവം നടന്നത്. ഓൺലൈൻ ട്രേഡിംഗ് ബിസിനസ് വഴി ലാഭ വിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 13 ലക്ഷം രൂപയാണ് ഇയാൾ പുത്തൻകുന്ന് സ്വദേശിയുടെ പക്കൽനിന്ന് തട്ടിയത്
തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. തുടർന്ന് ഒരു വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയപ്പോളാണ് വിമാനത്താവളത്തിൽവച്ച് പ്രതി പിടിയിലായത്.

































