അങ്കമാലി: മള്ളൂശ്ശേരി മഞ്ഞളിവീട്ടിൽ ലോനപ്പന്റെ മകൻ റിട്ട. അധ്യാപകൻ എം.എൽ. സൈമൺ (75) നിര്യാതനായി. ഭാര്യ: മാള പയ്യപ്പിള്ളി കുടുംബാംഗം റോസിലി (റിട്ട. അധ്യാപിക). മക്കൾ: ഷെറിൻ (അധ്യാപിക, ഹോളിഗ്രേസ്, മാള), ആശ (യു.കെ), അനു (ആയുർവേദ ഡോക്ടർ). മരുമക്കൾ: ടോമി, ഡിബിൻ, ജോജി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മള്ളൂശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.






























