ചങ്ങനാശ്ശേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ വി.കെ. രാഘവന്റെ ഭാര്യയും കേരള മഹിള സംഘം നേതാവുമായിരുന്ന ചങ്ങനാശ്ശേരി മനക്കൽച്ചിറ വരാപ്പുഴയിൽ സുമതിയമ്മ (85) നിര്യാതയായി. മക്കൾ: വി.ആർ. വിദ്യാസാഗർ, ചിത്തരഞ്ജൻ, യശ്പാൽ (മനക്കൽച്ചിറ ജനസേവന കേന്ദ്രം), രജിത (തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അജിത (സെൻട്രൽ എക്സൈസ് സൂപ്രണ്ട്, ഓഡിറ്റ് കോട്ടയം). മരുമക്കൾ: ഷീല, സുനിത, സുമ, അഡ്വ. സുരേഷ് ബാബു (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം), എം. സന്തോഷ് (റിട്ട. ഫിഷറീസ്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മുക്കാട്ടുപടിയിലെ (ആഞ്ഞിലിവേലികുളം) വീട്ടുവളപ്പിൽ.






























