വൈപ്പിന്‍: സി.പി.എം ജില്ല കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി ജില്ല പ്രസിഡന്റുമായ എടവനക്കാട് മുള്ളുവാതുക്കല് എം.കെ. ശിവരാജന് (77) നിര്യാതനായി. പ്രമേഹത്തിന് ഒരുമാസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലെത്തിച്ച ശിവരാജനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് മൂന്നിനാണ് മരണം. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്, കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗം, ഹൗസിങ് ബോര്‍ഡ് അംഗം, സി.പി.എം ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ജില്ല പ്രസിഡന്റ്, സെക്രട്ടറി, പി.കെ.എസ് ജില്ല സെക്രട്ടറി, എം.കെ. കൃഷ്ണന് സ്മാരക ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്






























