റെയ്പൂർ: എസ്.എം.എം.ഐ മഠാംഗം സിസ്റ്റർ അനീറ്റ ജോർജ് (73) നിര്യാതയായി. പാറപ്പുഴ മാറാടികുന്നേൽ കുടുംബാംഗമാണ്. പരേതനായ ഉലഹന്നാൻ ജോർജിന്റെ മകളാണ്. സഹോദരങ്ങൾ: ജോർജ്, മേരി, ജയിംസ്, സിസ്റ്റർ സാനി, സിസ്റ്റർ ജെസി, മിനി, ബിജു, പരേതയായ റോസ്ലി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് എസ്.എം.എം.ഐ റെയ്പൂർ മഠം സെമിത്തേരിയിൽ.






























