കോതമംഗലം:വായനശാലപ്പടി കട്ടങ്ങനായിൽ പരേതനായ പൈലി വർഗീസിന്റെ ഭാര്യ ശോശക്കുട്ടി (89) നിര്യാതയായി. കറുകടം മടത്തിക്കുടിയിൽ കുടുംബാംഗമാണ്.മക്കൾ: ബേബി വർഗീസ് (റിട്ട. ഡെവലപ്മെന്റ് ഓഫിസർ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, കോതമംഗലം), റോയി വർഗീസ്, കെ.വി. തോമസ് (റിട്ട. താഹസിൽദാർ, ആലുവ), വത്സ വർഗീസ്. മരുമക്കൾ: ഷെല്ലി ബേബി ചെറുകര പൈങ്ങോട്ടൂർ, മോളി റോയി നാരകാതുകുടി വാടാട്ടുപാറ, ഗ്രേസി തോമസ് തണ്ണിക്കോട്ട് വേങ്ങൂർ, ബാബു കരിമാംകുളം, തിരുവാങ്കുളം. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.






























