പറവൂർ: ചെറിയപല്ലംതുരുത്ത് പാലത്തിങ്കൽ വീട്ടിൽ പി.ആർ. രാജു (73) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. കെ.എസ്.ആർ. ടി.ഇ.എ(സി.ഐ.ടി.യു) മുൻ സംസ്ഥാന വൈസ് പ്രസിഡൻറ്, സി.പി.എം ചിറ്റാറ്റുകര മുൻ എൽ.സി അംഗം, ചിറ്റാറ്റുകര പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, പല്ലംതുരുത്ത് ക്ഷീര സഹകരണ സംഘം മുൻ ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: പ്രേമലത. മക്കൾ: രഞ്ചു, രസിത, രാഹുൽ. മരുമക്കൾ: അമ്പിളി, അജയൻ, രശ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.






























