മാടപ്പള്ളി:പങ്കിപ്പുറം കണിയാംപടിക്കൽ കെ.എസ്. രാജശേഖര പണിക്കർ (സോമൻ – 64) നിര്യാതനായി. മാടപ്പള്ളി ഭഗവതി ക്ഷേത്രം സെക്രട്ടറി, ശ്രീവിലാസം എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ്, കർഷക മോർച്ച മുൻ ജില്ല വൈസ് പ്രസിഡന്റ്, ആർ.എസ്.എസ് മുൻ മാടപ്പള്ളി ശാരീരിക് പ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.ജി. ഉഷാകുമാരി. മക്കൾ: വിഷ്ണു, വീണാ ലക്ഷ്മി. സംസ്കാരം ബുധനാഴ്ച.






























