Sunday, July 12, 2026

ഫാ. ​സി​റി​യ​ക് പെ​രി​ങ്ങേ​ലി​ല്‍ (88)

കോ​ട്ട​യം:അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ര്‍ വൈ​ദി​ക​രി​ലൊ​രാ​ളും കാ​രി​ത്താ​സ് വി​യാ​നി ഹോ​മി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രു​ക​യും ചെ​യ്തി​രു​ന്ന ഫാ. ​സി​റി​യ​ക് പെ​രി​ങ്ങേ​ലി​ല്‍ (88) നി​ര്യാ​ത​നാ​യി.

1935 ഡി​സം​ബ​ര്‍ 10ന് ​മാ​ങ്കി​ട​പ്പ​ള്ളി സെ​ന്റ് തോ​മ​സ് ഇ​ട​വ​ക പെ​രി​ങ്ങേ​ലി​ല്‍ കു​ര്യാ​ള-​നൈ​ത്തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ചു. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ആ​ലു​വ സെ​ന്റ് ജോ​സ​ഫ്‌​സ് സെ​മി​നാ​രി​യി​ല്‍ വൈ​ദി​ക പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി. 1963 മാ​ര്‍ച്ച് 11ന്​ ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു. ക​ല്ലി​ശ്ശേ​രി, ഓ​ത​റ, പു​ന​ലൂ​ര്‍, ഇ​ര​വി​പേ​രൂ​ര്‍. തു​രു​ത്തി​ക്കാ​ട്, മാ​ങ്കി​ട​പ്പ​ള്ളി, വി​തു​ര, വാ​ര​പ്പെ​ട്ടി, രാ​മ​മം​ഗ​ലം, ക​റ്റോ​ട്, തെ​ങ്ങേ​ലി, മ​കു​ടാ​ല​യം പ​ള്ളി​ക​ളി​ല്‍ വി​കാ​രി​യാ​യും ഉ​ഴ​വൂ​ര്‍, കൈ​പ്പു​ഴ പ​ള്ളി​യി​ല്‍ അ​സി​സ്റ്റ​ന്റ് വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചാ​പ്ലെ​യി​ന്‍, കാ​രി​ത്താ​സ് ബി.​ടി.​എം ഓ​ള്‍ഡേ​ജ് ഹോം ​ചാ​പ്ലെ​യി​ന്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സി​റി​യ​ക് പെ​രി​ങ്ങേ​ലി​ല്‍ അ​ച്ച​ന്‍ അ​പ്നാ​ദേ​ശി​ല്‍ ‘ചു​റ്റും ക​ണ്ണോ​ടി​ക്കു​മ്പോ​ള്‍’ എ​ന്ന പം​ക്തി സ്ഥി​ര​മാ​യി എ​ഴു​തി​യി​രു​ന്നു. 18 പു​സ്ത​ക​ങ്ങ​ള്‍ അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്. 101 സ​മു​ദാ​യ പ്ര​മു​ഖ​ര്‍, ഇ​തോ ദൈ​വ​ത്തി​ന്റെ സ്വ​ന്തം നാ​ട് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ള്‍.

ജ​സ്റ്റി​സ് മാ​ങ്കി​ട​പ്പ​ള്ളി എ​ന്ന തൂ​ലി​ക നാ​മ​ത്തി​ലാ​ണ് ര​ച​ന​ക​ള്‍ നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. ഫാ. ​നെ​ടും​ചി​റ ഫൗ​ണ്ടേ​ഷ​ന്റെ പു​സ്ത​ക അ​വാ​ര്‍ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ജേ​ക്ക​ബ്, മ​ത്താ​യി, തോ​മ​സ്, ജോ​സ്, സ​ണ്ണി.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.