ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം(63) നിര്യാതനായി. അതിരമ്പുഴ ഓണംകുളം പരേതനായ ലൂക്ക ഫ്രാന്‍സിസ് -ചിന്നമ്മ ദമ്പതികളുടെ മകനാണ്. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍പള്ളി അസി. വികാരി, മാടപ്പള്ളി, തുരുത്തി ഫൊറോന പള്ളികളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ചങ്ങനാശ്ശേരി സോഷ്യല്‍സര്‍വീസ് ഡയറക്ടറായിരുന്ന അദ്ദേഹം, അതിരൂപതാ ഡി.സി.എം.എസ് ഡയറക്ടര്‍, ഫാ.സെബാസ്റ്റ്യന്‍ കുന്നത്ത് ട്രസ്റ്റ്, ജീവകാരുണ്യനിധി സെക്രട്ടറി, ജീവകാരുണ്യനിധി ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.15ന് അതിരമ്പുഴയിലുള്ള സഹോദരന് ഓണംകുളം ഷാജി ഫ്രാന്‍സിസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ അതിരമ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.






























