ആലപ്പുഴ: മുൻമുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ സഹോദരൻ കൈതവന വാർഡ് മാത്തൂർ ലെയ്ൻ മാത്തൂർ ഹൗസിൽ പ്രഫ. പി.കെ. രവീന്ദ്രനാഥൻ നായർ (83) നിര്യാതനായി. ഭാര്യ: തുളസീഭായ്. മക്കൾ: പാർവതി, ശ്രീകുമാർ. മരുമക്കൾ: രശ്മി, പി. ശ്രീകുമാർ (മർച്ചന്റ് നേവി എൻജിനീയർ).1961 മുതൽ 63വരെ ഡൽഹി ഇന്ത്യ പ്രസ് ഏജൻസിയിൽ മാധ്യമ പ്രവർത്തനം നടത്തി. 1965 മുതൽ ആലപ്പുഴ സനാതന ധർമ കോളജ് ഹിന്ദി വിഭാഗത്തിൽ അധ്യാപകനായിരുന്നു. 1997ൽ ഹിന്ദി വിഭാഗം മേധാവിയായിരിക്കെ സർവിസിൽനിന്ന് വിരമിച്ചു. കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കൽറ്റി അംഗം, എം.ജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അക്കാദമിക് സംഘടനയായ കോളജ് ഹിന്ദി ടീച്ചേഴ്സ് ഫോറം പ്രസിഡന്റായിരുന്നു. ബാപ്പുവും ഖുർആനും കുട്ടിയും സ്വർണകാക്ക, നാലുമൃഗകഥകൾ ബാലസാഹിത്യം, കബീർമാനവമൈത്രിയുടെ പ്രവാചകൻ, ഗംഗ എന്റെ അമ്മ (പരിഭാഷ) എന്നിവ മുഖ്യകൃതികളാണ്. ‘ഗംഗ എന്റെ അമ്മക്ക് നല്ല വിവർത്തനത്തിനുള്ള ടീച്ചേഴ്സ് ഫോറം അവാർഡും ദേവങ്കി കൃഷ്ണ ട്രസ്റ്റ് അവാർഡും ലഭിച്ചിട്ടുണ്ട്.






























