Sunday, July 12, 2026

ന​ടു​വ​ട്ടം ര​വീ​ന്ദ്ര​ൻ (87)

തി​രു​നാ​വാ​യ: വ​ലി​യ പ​റ​പ്പൂ​ർ ജി.​എ​ൽ.​പി സ്കൂ​ളി​ലെ മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​നും ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ന​ടു​വ​ട്ടം ര​വീ​ന്ദ്ര​ൻ (വ​യ്യാ​ട്ടു വ​ട​ക്കേ​തി​ൽ ര​വീ​ന്ദ്ര​നാ​ഥ പ​ണി​ക്ക​ർ -87) നി​ര്യാ​ത​നാ​യി. വി​വി​ധ ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി എ​ഴു​താ​റു​ണ്ടാ​യി​രു​ന്നു. ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ശി​ഷ്യ​ഗ​ണ​ങ്ങ​ൾ​ക്ക് അ​ക്ഷ​ര വെ​ളി​ച്ചം ന​ൽ​കി​യ ഇ​ദ്ദേ​ഹം ഒ.​എ​ൻ.​വി, അ​ക്കി​ത്തം, ഇ​ട​ശ്ശേ​രി, പി. ​ഭാ​സ്ക​ര​ൻ, സു​രാ​സു, താ​മ​റ്റാ​ട്ട് ഗോ​വി​ന്ദ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​രു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്റെ നി​ര​വ​ധി ല​ളി​ത​ഗാ​ന​ങ്ങ​ൾ ആ​കാ​ശ​വാ​ണി​യി​ലൂ​ടെ പ്ര​ക്ഷേ​പ​ണം ചെ​യ്തി​ട്ടു​ണ്ട്. വൃ​ത്ത​നി​ബ​ദ്ധ​മാ​യ ക​വി​ത​ക​ൾ ര​ചി​ച്ച ഇ​ദ്ദേ​ഹം പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ കെ. ​രാ​ഘ​വ​ൻ മാ​സ്റ്റ​റി​ന്റെ ഗാ​ന​ങ്ങ​ൾ ആ​കാ​ശ​വാ​ണി​ക്കു​വേ​ണ്ടി ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. കാ​ട്ടി​ല​ങ്ങാ​ടി ജി.​എ​ൽ.​പി സ്കൂ​ൾ, ചേ​രു​രാ​ൽ സ്കൂ​ൾ, ക​രു​വാ​ര​കു​ണ്ട് ജി.​എ​ൽ.​പി സ്കൂ​ൾ, മൂ​ക്കു​ത​ല സ്കൂ​ൾ, ന​ടു​വ​ട്ടം ജി.​എ​ൽ.​പി സ്കൂ​ൾ തു​ട​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട് കി​ളി​ക്കൊ​ഞ്ച​ലു​ക​ൾ (ബാ​ല​ക​വി​ത​ക​ൾ) പ്ര​ഭു​വി​ന്റെ അ​തി​ഥി (ബാ​ല​ക​ഥ​ക​ൾ), ഏ​ക​ല​വ്യ​ൻ (ബാ​ല​സാ​ഹി​ത്യം), പ​ണ​യ​പ്പ​ണ്ടം (നാ​ട​കം), സ്വ​പ്ന​ത്തി​ൽ ഗാ​ന്ധി​ജി പ​റ​ഞ്ഞ​ത് (ക​വി​ത സ​മാ​ഹാ​രം) തു​ട​ങ്ങി​യ​വ പ്ര​ധാ​ന​കൃ​തി​ക​ളാ​ണ്.

ഭാ​ര്യ: ഭാ​ഗ്യ​ല​ക്ഷ്മി. മ​ക്ക​ൾ: ജ​യ​ശ്രീ (അ​ക്കൗ​ണ്ട​ൻ​റ്, ചെ​റി​യ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), ശ്രീ​ല​ത (ബ​ഹ്റൈ​ൻ), ശ്രീ​കു​മാ​ർ (ബി​സി​ന​സ്).മ​രു​മ​ക്ക​ൾ: സ​തീ​ശ് (എ​ൽ.​ഐ.​സി ഏ​ജ​ൻ​റ്), വി​നോ​ദ് കു​മാ​ർ (ബ​ഹ്റൈ​ൻ), പ്ര​സീ​ദ (ബി​സി​ന​സ്). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ന​ടു​വ​ട്ടം നാ​ഗ​പ്പ​റ​മ്പി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.