വൈപ്പിൻ : സി.എസ്.എസ് മുൻ സംസ്ഥാന സെക്രട്ടറി പള്ളിപ്പുറം തോമസ് പുത്തൻപുരക്കൽ (67) നിര്യാതനായി.സി.എസ്.എസ് കോട്ടപ്പുറം രൂപതാ ട്രഷറർ, സംസ്ഥാന കൗൺസിൽ അംഗം, മത്സ്യ തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക പാരിഷ് കൗൺസിൽ അംഗം,കൈക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അങ്കമാലി തളിയക്കൊടി കുടുബാംഗം ആൻസി. മകൻ : അനീഷ് (ബിസിനസ് ). മരുമകൾ: അഥീന.






























