മാവേലിക്കര: തിരുവാലിൽ പുത്തൻവീട്ടിൽ ജോർജ് മാത്യു (89) നിര്യാതനായി. മധ്യതിരുവിതാംകൂറിലെ ആദ്യ ടൈപ്റൈറ്റിങ് സ്ഥാപനമായ കേരള ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ്. ഡൽഹിയിലെ ഇലക്ട്രിസിറ്റി ഡിപ്പാർട്മെന്റ് ടൈപ്പിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: മാവേലിക്കര ആലിന്റെ തെക്കേതിൽ കുടുംബാംഗം ഏലിയാമ്മ മാത്യു. മക്കൾ: സുജ മാത്യു (തിരുവനന്തപുരം), സുമ മാത്യു (ധനലക്ഷ്മി ബാങ്ക്), ഡോ. സജു മാത്യു (അസി. പ്രഫ., യൂനിയൻ ക്രിസ്ത്യൻ കോളജ്, ആലുവ). മരുമക്കൾ: ബാബു ജോർജ് (റിട്ട. ഇന്ത്യ ഓവർസീസ് ബാങ്ക്), ചന്ദ്രൻ സക്കറിയാസ് (സെൻട്രൽ പി.ഡബ്ല്യു.ഡി, തിരുവനന്തപുരം), സോണി അച്ചാമ്മ തോമസ് (അസി. പ്രഫ., മാർത്തോമ കോളജ്, തിരുവല്ല).
സംസ്കാരം വ്യാഴാഴ്ച ഇന്ന് വൈകീട്ട് മൂന്നിന് പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ






























