കൊച്ചി: എറണാകുളം പ്രസ് ക്ലബ് മുൻ ഓഫിസ് സെക്രട്ടറിയും ചലച്ചിത്ര നിരൂപകനുമായ എറണാകുളം മാർക്കറ്റ് റോഡ് കുരിശിങ്കൽ സന്ധ്യാവ് പോൾ ജേക്കബ് (71) നിര്യാതനായി. ഹൈബി ഈഡൻ എം.പിയുടെ ഓഫിസ് ജീവനക്കാരനായിരുന്നു. കുരിശിങ്കൽ പോളിന്റെയും വാഴക്കാല ചേരിയിൽ മോനിക്കയുടെയും മകനാണ്. ഭാര്യ: ആലുവ മാടമ്പി കുടുംബാംഗം മേഴ്സി ചാൻസ്. മകൾ: ജെമി (ജർമനി). മരുമകൻ: അരുൺ (ജർമനി).






























