Sunday, July 12, 2026

ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

കോട്ടയം: മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് നിരവധി സംഭാവനകൾ നൽകിയ പ്രശസ്ത ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി (77) അന്തരിച്ചു. അന്തീനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. വിൻസെൻഷ്യൻ സഭ സെന്റ് ജോസഫ് പ്രൊവിൻസ് അംഗവും പ്രമുഖ വചനപ്രഘോഷകനുമായിരുന്നു.

‘തിരുനാമകീർത്തനം പാടുവാൻ’, ‘നിത്യത തീർക്കുന്ന നിമിഷങ്ങളിൽ’, ‘ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ’, ‘പിതാവേ അനന്ത നന്മയാകും’ തുടങ്ങി എഴുന്നൂറിലധികം ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യ ജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്ത് അദ്ദേഹം സജീവമായി പ്രവർത്തിച്ചു. പ്രശസ്ത ആത്മീയ മാസികയായ ‘വചനDefaultത്സവം’ മാസികയുടെ സ്ഥാപക പത്രാധിപർ കൂടിയായിരുന്നു അദ്ദേഹം.

കെ.സി.ബി.സി അവാർഡ്, ശാലോം മീഡിയ അവാർഡ്, സിസിലിയൻ അവാർഡ്, ഗുഡ്‌നെസ് മീഡിയ അവാർഡ്, വിൻസെൻഷ്യൻ ജനറലൈറ്റിന്റെ ലൂമിനസ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സഹോദരങ്ങൾ സിസ്റ്റർ ജിസെല്ല (മുംബൈ), പരേതനായ ജോസഫ്, സിസ്റ്റർ ഫ്രാൻസിന (കോഴിക്കോട്), സിസ്റ്റർ മാത്യൂസ് മേരി സി.എം.സി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യർ, പരേതനായ സെബാസ്റ്റ്യൻ, സിസ്റ്റർ കുഞ്ഞമ്മ (എറണാകുളം), ആനി സൈഫി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രം വളപ്പിൽ നടക്കും.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.