പറവൂർ: കളത്തുങ്കൽ കെ.കെ. സത്യൻ (റിട്ട. അധ്യാപകൻ, ഡി.ഡി സഭ ഹൈസ്കൂൾ കരിമ്പാടം -85) നിര്യാതനായി. കാഥികനും അമച്വർ നാടക നടനുമായിരുന്നു. ചേന്ദമംഗലം സഹകരണ ബാങ്ക്, പറവൂർ സർക്കിൾ സഹകരണ യൂനിയൻ, ജില്ല മൊത്തവ്യാപാര സഹകരണ സംഘം എന്നിവയിൽ ഭരണസമിതി അംഗം, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പറവൂർ ബ്ലോക്ക് കമ്മിറ്റി അംഗം, ചേന്ദമംഗലം യൂനിറ്റ് പ്രസിഡൻറ്, കരിമ്പാടം അന്ത്യോപചാര സഹായ സംഘം പ്രസിഡൻറ്, സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി, കരിമ്പാടം ഡി.ഡി സഭ ഭരണസമിതി കൗൺസിലർ, ചില്ലിക്കൂടം ഭഗവതി ക്ഷേത്രം വൈസ് പ്രസിഡന്റ്, നന്മ ചേന്ദമംഗലം യൂനിറ്റ് പ്രസിഡൻറ്, കരിമ്പാടം സീനിയർ സിറ്റിസൻ ഫോറം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വർ നാടിന്റെ സൗരഭം, സ്മൃതിദലങ്ങളുടെ മർമരഗീതം എന്നീ പുസ്തകങ്ങൾ രചിച്ചു. ഭാര്യ: കെ. സുജാത (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: സൂരജ് (അധ്യാപകൻ, കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ, കാഥികൻ), സുജയ് (അഭിഭാഷകൻ, പറവൂർ കോടതി), സുമൽ (എൽ.ഐ.സി ഏജന്റ്). മരുമക്കൾ: ഷീന (മാനേജർ, കൊടുങ്ങല്ലൂർ ടൗൺ കോഓപറേറ്റിവ് ബാങ്ക്), സുമ (അഭിഭാഷക, പറവൂർ കോടതി), ഗീതു (ഓഫിസ് സ്റ്റാഫ്, ചാലാക്ക മെഡിക്കൽ കോളജ്






























