മൂവാറ്റുപുഴ: കഥകളി നടൻ തൃക്കളത്തൂർ ആത്രശ്ശേരി മന നാരായണൻ നമ്പൂതിരി (80) നിര്യാതനായി. കലാമണ്ഡലം കൃഷ്ണൻ നായരുടെ ശിഷ്യനും ശബരിമല മുൻ മേൽശാന്തി ആത്രശ്ശേരി എ.ആർ. രാമൻ നമ്പൂതിരിയുടെ സഹോദരനുമാണ്. കണിമംഗലം മഹാദേവ ക്ഷേത്രം പൂജാരിയായിരുന്നു. ഭാര്യ: പയ്യന്നൂർ കല്ലായിമന കുടുംബാംഗം ദേവകി അന്തർജനം മക്കൾ: അനുശ്രീ (ഫാഷൻ ഡിസൈനർ), ശ്രീറാം (ഓട്ടോമൊബൈൽ എൻജിനീയർ). മരുമക്കൾ: ശ്രീരാജ് (സോഫ്റ്റ്വെയർ എൻജിനീയർ), ഉത്തര (നൃത്താധ്യാപിക). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യന്നൂർ കല്ലായിമന തറവാട്ടുവളപ്പിൽ.






























