മൂവാറ്റുപുഴ: സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ചാത്തംകണ്ടത്തിൽ അഡ്വ. സി.വി. പോൾ (93) നിര്യാതനായി.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ചെയർമാനായി 18 വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് തവണ മൂവാറ്റുപുഴ ബാർ അസോസിയേഷന്റെ പ്രസിഡന്റ്, കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, നെടുംചാലി- ചാത്തംകണ്ടം കുടുംബയോഗം പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
കൂപ്പു കോൺട്രാക്ടർ, മലഞ്ചരക്ക് വ്യാപാരി, ബസ്-ലോറി ഉടമ, സിനിമ തീയറ്റർ ഉടമ തുടങ്ങിയ നിലകളിലും പ്രവർത്തിച്ച അദ്ദേഹം, സേവന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭാര്യ: തൊടുപുഴ കണ്ടിരിക്കൽ പരേതയായ മേഴ്സി പോൾ. മക്കൾ: മാർഷൽ (ബോട്സ്വാന), വിക്ടർ (ബോട്സ്വാന), ഡോ. എലിസബത്ത് വിസ്റ്റ പോൾ (സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, നാലാഞ്ചിറ തിരുവനന്തപുരം). മരുമക്കൾ: ജെസ്സി ഇരുമേട, ചെങ്ങരൂർ, എയ്ഞ്ചല ബോട്സ്വാന, ജോ ജോസഫ് തായങ്കരി കൊല്ലംപറമ്പിൽ (കേരള സർവകലാശാല മുൻ പബ്ലിക്കേഷൻ ഡയറക്ടർ).
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ അരക്കുഴ റോഡിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാരക്കുന്നം സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.






























