Sunday, July 12, 2026

അ​ഡ്വ. സി.​വി. പോ​ൾ (93)

മൂ​വാ​റ്റു​പു​ഴ: സാ​മൂ​ഹിക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ചാ​ത്തം​ക​ണ്ട​ത്തി​ൽ അ​ഡ്വ. സി.​വി. പോ​ൾ (93) നി​ര്യാ​ത​നാ​യി.ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ചെ​യ​ർ​മാ​നാ​യി 18 വ​ർ​ഷ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ത​വ​ണ മൂ​വാ​റ്റു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ന്റെ പ്ര​സി​ഡ​ന്‍റ്, കോ​ത​മം​ഗ​ലം രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം, നെ​ടും​ചാ​ലി- ചാ​ത്തം​ക​ണ്ടം കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ്​ തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

കൂ​പ്പു കോ​ൺ​ട്രാ​ക്ട​ർ, മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി, ബ​സ്-​ലോ​റി ഉ​ട​മ, സി​നി​മ തീ​യ​റ്റ​ർ ഉ​ട​മ തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, സേ​വ​ന മേ​ഖ​ല​യി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: തൊ​ടു​പു​ഴ ക​ണ്ടി​രി​ക്ക​ൽ പ​രേ​ത​യാ​യ മേ​ഴ്സി പോ​ൾ. മ​ക്ക​ൾ: മാ​ർ​ഷ​ൽ (ബോ​ട്സ്വാ​ന), വി​ക്ട​ർ (ബോ​ട്സ്വാ​ന), ഡോ. ​എ​ലി​സ​ബ​ത്ത് വി​സ്റ്റ പോ​ൾ (സെ​ന്റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, നാ​ലാ​ഞ്ചി​റ തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ജെ​സ്സി ഇ​രു​മേ​ട, ചെ​ങ്ങ​രൂ​ർ, എ​യ്ഞ്ച​ല ബോ​ട്സ്വാ​ന, ജോ ​ജോ​സ​ഫ് താ​യ​ങ്ക​രി കൊ​ല്ലം​പ​റ​മ്പി​ൽ (കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ​ബ്ലി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ).

സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൂ​വാ​റ്റു​പു​ഴ അ​ര​ക്കു​ഴ റോ​ഡി​ലു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക്​ ശേ​ഷം കാ​ര​ക്കു​ന്നം സെ​ന്റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ കു​ടും​ബ​ക്ക​ല്ല​റ​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.