ചങ്ങനാശ്ശേരി:മിഷനറീസ് ഓഫ് ലിറ്റില്‍ ഫ്ലവര്‍ സമൂഹാംഗമായ സിസ്റ്റര്‍ സോഫിയ കിഴക്കേടത്ത് (മേരി -76) നിര്യാതയായി. കോതമംഗലം രൂപത പൈങ്ങോട്ടൂര്‍ ഇടവക കിഴക്കേടത്ത് പരേതരായ മാണി-ഏലി ദമ്പതികളുടെ നാലാമത്തെ മകളാണ്. സഹോദരങ്ങള്‍: വര്ക്കിച്ചന്, ഇമ്മാനുവല്‍, സിസ്റ്റര്‍ ടെസി യു.എം.ഐ, ജോണ്‍, ഗ്രേസി, പരേതരായ സിസ്റ്റര്‍ എല്‍സി എഫ്.സി.സി, റോസിലി. ചാങ്ങ, പെരിങ്ങമല, കുന്നം, കുരീപ്പള്ളി, ഉളുന്തി, ശൂരനാട്, അന്തിയൂര്‍ക്കോണം, കൊല്ലം, ചങ്ങനാശ്ശേരി, മുണ്ടാനൂര്‍, കണ്ണിവയല്‍, കുറിച്ചി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുറിച്ചി ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ചാപ്പലിലെ മഠംവക സെമിത്തേരിയില്‍.






























