വണ്ടൂർ: വണ്ടൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പോരൂർ തോട്ടുപുറത്ത് കെ.പി.സി.സി അംഗം പാറക്കൽ വാസുദേവന്റെ മകൻ സുധീപ് കൃഷ്ണയാണ് (42) മരിച്ചത്. മാതാവ്: ദേവകി. ഭാര്യ: ആശ. മക്കൾ: ദീക്ഷിത്ത്, ദക്ഷ. സഹോദരൻ: പി. സന്ദീപ് (എസ്.ബി.ടി താനൂർ). സംസ്കാരം പിന്നീട്.






























