പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷനും മുടിക്കൽ ചെന്താര വീട്ടിൽ പരേതനായ പക്കാരിന്റെ മകനുമായ സി.പി. സുബൈറുദ്ദീൻ (62) നിര്യാതനായി. ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി, ആലുവ ഡെവലപ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു. ചെന്താര ഇൻഡസ്ട്രീസ്, എൻ.എച്ച് ഗ്രാനൈറ്റ് എന്നിവയുടെ എം.ഡിയായിരുന്നു. ഭാര്യ: കാക്കനാട് മാനാത്ത് കുടുംബാംഗം ജമീല. മക്കൾ: ഫയാസ്, ഫസിൻ, ഫായിസ്. മരുമക്കൾ: സുമീന, ദിൽഷാന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മുടിക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.






























