Sunday, July 12, 2026

ഷിനോദ് കുമാർ (52)

കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്റർ പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി. ഷിനോദ് കുമാർ (52) നിര്യാതനായി. പ്രദീപം പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം 2002ലാണ് മാതൃഭൂമി പത്രാധിപ സമിതി അംഗമാകുന്നത്. മാതൃഭൂമിയുടെ ബംഗളൂരു, കണ്ണൂർ യൂനിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ആർ.ഇ ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്. കണ്ണൂർ ഫിലിം ചേംബറിന്റെ മാധ്യമ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ജേണലിസ്റ്റ് യൂനിയൻ (എം.ജെ.യു) സംസ്ഥാന വൈസ് പ്രസിഡന്റും കാലിക്കറ്റ് പ്രസ് ക്ലബിന്റെ നിയുക്ത ട്രഷററുമാണ്. എം.ജെ.യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ല പ്രസിഡന്റ്, കെ.യു.ഡബ്ല്യു.ജെ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, പുത്തൂർ ദുർഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഷിനോദ് കുമാർ തത്തനാടത്ത് കുടുംബാംഗമാണ്. ഭാര്യ: ആർ. രജിമ (അധ്യാപിക, ഇരിങ്ങല്ലൂർ ജി.എച്ച്.എസ്.എസ്, പാലാഴി). മക്കൾ: പാർവതി ഷിനോദ് (ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥിനി), ഗായത്രി ഷിനോദ് (സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ് വിദ്യാർഥിനി). പിതാവ്: പരേതനായ അമ്പ്രമോളി കേശവൻ നമ്പ്യാർ (എ.കെ. നമ്പ്യാർ – മാതൃഭൂമി റിട്ട. സൂപ്പർവൈസർ). മാതാവ്: ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). സഹോദരങ്ങൾ: ടി. ഷീബ, ടി. ഷാമിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.