ചേർത്തല: പള്ളിത്തോട് പുന്നക്കല്‍ പി.ജെ. ലൂക്കോസ് (തങ്കച്ചന് -79) നിര്യാതനായി. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍ റിട്ട. ക്ലര്‍ക്കാണ്. ഭാര്യ: ജോസഫീന (റിട്ട. അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്, ചെല്ലാനം). മക്കള്‍: രഞ്ജു ലൂക്കോസ് (മലബാര്‍ സിമന്റ്സ് പള്ളിപ്പുറം), റോഷന് ലൂക്കോസ് (അധ്യാപകന്, സെന്റ് ഫ്രാന്‍സിസ് അസീസി എച്ച്.എസ്.എസ്, അര്‍ത്തുങ്കല്‍). മരുമക്കള്‍: സിമി കെ. തോമസ് (അധ്യാപിക, ഒ.എല്‍.എഫ്.എച്ച്.എസ്, കുമ്പളങ്ങി), വി.ജെ. ജെന്‍സി (അധ്യാപിക, സാന്താക്രൂസ് എച്ച്.എസ്.എസ്, ഫോര്‍ട്ട്കൊച്ചി). മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് വികാരി ഫാ. സ്റ്റീഫന്‍ ജെ. പുന്നക്കല്‍ സഹോദരനാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.






























