പനങ്ങാട്:കുമ്പളം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് കുമ്പളം മണ്ഡലം പ്രസിഡന്റുമായിരുന്ന പരേതനായ ചേപ്പനം അറയ്ക്കൽ എ.ജെ. ജോസഫ് മാസ്റ്ററുടെ ഭാര്യ, എറണാകുളം സെന്റ് മേരിസ് സ്കൂൾ മുൻ അധ്യാപിക റോസി ജോസഫ് (73) നിര്യാതയായി.ചാത്തമ്മ ആഞ്ഞിലിക്കൽ കുടുംബാംഗമാണ്. മക്കൾ: ജെയ്സൺ ജോസഫ് (ഐ.ടി, അയർലണ്ട്), ജയൻ ജോസഫ് (അസോ. വൈസ്. പ്രസിഡൻറ്, അക്ബർ ഹോളിഡേഴ്സ്), ജയ്ബിൻ ജോസഫ് (യു.എസ്.ടി. ഗ്ലോബൽ, ഇൻഫോ പാർക്ക്).മരുമക്കൾ: അനു ട്രീസ, നീനു സാറ തോമസ്, ജിസ്മോൾ ജോയ്. സംസ്കാരം ശനിയാഴ്ച്ച വൈകിട്ട് നാലിന് ചാത്തമ്മ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.






























